print edition ബിജെപി ബിഗ് സീറോ: നടൻ ദേവൻ

കൊല്ലം: ബിജെപി ബിഗ് സീറോ ആണെന്ന് നടൻ ദേവൻ. ബിജെപി സംസ്ഥാന നേതാക്കൾക്ക് കാഴ്ചപ്പാടില്ല. അവർ പ്രവർത്തിക്കുകയുമില്ല, പ്രവർത്തിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയുമില്ല– മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവൻ.
ബിജെപി തന്നെ ഒരു പരിപാടിക്കും വിളിക്കില്ല. വാടാനപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് സ്ഥാനാർഥി വിളിച്ചതുകൊണ്ടാണ്. ടി എൻ പ്രതാപനാണ് അന്നത്തെ പ്രശ്‌നത്തിന്റെ കാരണം. ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ബിജെപി നേതാക്കൾ അത് പറയിപ്പിക്കരുത്– ദേവൻ പറഞ്ഞു.









0 comments