print edition പശ്ചിമ ബംഗാളിൽ സിപിഐ എം രക്തദാന ക്യാമ്പിൽ ബിജെപി ആക്രമണം

Photo Credit - Screengrab : CPIM West Bengal / Faceboook
ഗോപി
Published on Aug 03, 2026, 01:30 AM | 1 min read
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സിപിഐ എം സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ ബിജെപി ആക്രമണം. പശ്ചിമ ബർധമാൻ ജില്ലയിലെ ജാമുരിയ പരിഹാർപൂരിൽ മുൻ എംപിയും മുതിർന്ന നേതാവുമായിരുന്ന വികാസ് ചൗധരിയുടെ സ്മരണാർഥം നടത്തിയ ക്യാമ്പാണ് കേന്ദ്രകമ്മിറ്റിയംഗം മീനാക്ഷി മുഖർജി സംസാരിച്ചുകൊണ്ടിരിക്കെ ക്രിമിനിലുകൾ ആക്രമിച്ചത്.
ബിജെപി മണ്ഡൽ സെക്രട്ടറി രാജു ഗാംഗുലിയുടെയും യുവമോർച്ച പ്രസിഡന്റ് വിശാൽ ഗാംഗുലിയുടെയും നേതൃത്വത്തിലുള്ള അക്രമിസംഘം യോഗസ്ഥലത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ബിജെപിയെയും സർക്കാരിനെയും വിമർശിക്കുന്ന യോഗം നടത്താൻ അനുവദിക്കില്ലന്ന് ആക്രോശിച്ചു. ജനങ്ങൾ തിരിച്ചടിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ക്രിമിനലുകൾക്ക് ഒത്താശചെയ്ത് നോക്കുകുത്തിയായി. ജനാധിപത്യ അവകാശം തടസ്സപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കണമെന്നും മീനാക്ഷി മുഖർജി ആവശ്യപ്പെട്ടു.










0 comments