ad
Deshabhimani

ഏക സിവിൽകോഡ്‌ ലംഘനം: രണ്ടാം വിവാഹത്തിൽ ‘കുടുങ്ങിയ’ നേതാവിനെ ബിജെപി പുറത്താക്കി

RATHODE.
വെബ് ഡെസ്ക്

Published on Jun 30, 2025, 02:22 AM | 1 min read

ഡെറാഡൂൺ : ഏക സിവിൽകോഡ്‌ നടപ്പിലാക്കിയ ഉത്തരാഖണ്ഡിൽ വിവാഹ മോചിതനാകാതെ രണ്ടാം വിവാഹം നടത്തി വെട്ടിലായ ബിജെപി മുന്‍ എംഎല്‍എ സുരേഷ് റാത്തോഡിനെ ആറ്‌ വർഷത്തേക്ക്‌ പാർടിയിൽനിന്ന്‌ പുറത്താക്കി. ജ്വാലാപുർ മുൻ എംഎൽഎയായ സുരേഷ് നടി ഊർമിള സനാവാറിനെ വിവാഹം ചെയ്‌തതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യ ഭാര്യയുമായി വിവാഹമോചനം നേടാതെയായിരുന്നു രണ്ടാംവിവാഹം. സംഘപരിവാർ അജൻഡകൾ അടിച്ചേൽപ്പിക്കൽ ലക്ഷ്യമിട്ട്‌ ഏക സിവിൽ കോഡ്‌ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡ്‌. ഏക സിവിൽ കോഡ്‌ പ്രകാരം വിവാഹമോചിതനാകാതെ പുനർവിവാഹത്തിന്‌ അനുമതിയില്ല. നാണക്കേട്‌ മറയ്‌ക്കാനാണ്‌ നടപടിയെടുത്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home