ad
Deshabhimani

സമൂസയെച്ചൊല്ലിയുള്ള തർക്കം; ബിഹാറിൽ 65-കാരനെ വാളുകൊണ്ട് വെട്ടിക്കൊന്നു

Bihar.jpg
വെബ് ഡെസ്ക്

Published on Oct 22, 2025, 05:06 PM | 1 min read

പട്ന: ബിഹാറിൽ സമൂസയെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ 65 കാരനെ വാളുകൊണ്ട് വെട്ടിക്കൊന്നു. ബീഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സമൂസ വിൽക്കുന്ന കടയിലെത്തിയ 65-കാരനായ രാമേശ്വർ സാഹയും കടയുടമയായ യുവതിയും തമ്മിലാണ് തർക്കം തുടങ്ങിയത്.


സമൂസയുടെ വിലയുടെയും എണ്ണത്തിന്റെയും പേരിൽ തുടങ്ങിയ തർക്കം രൂക്ഷമാകുകയായിരുന്നു. വാക്കുതർക്കം രൂക്ഷമായതോടെ, യുവതി പ്രകോപിതയായി വീട്ടിൽ നിന്ന് ഒരു വാളെടുത്ത് രാമേശ്വർ സാഹയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഉടൻ തന്നെ മരിച്ചു.


സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച വാൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാനാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home