ad
Deshabhimani

print edition 6 എംഎൽഎയ്‌ക്ക്‌ ഒരു മന്ത്രി ; ഉപാധിവച്ച്‌ ബിജെപി

nitish
avatar
റിതിൻ പൗലോസ്‌

Published on Nov 17, 2025, 04:02 AM | 1 min read


ന്യൂഡൽഹി

ബിഹാറിൽ എൻഡിഎ നേതൃത്വത്തിലുള്ള സർക്കാർ രുപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ഞായർ വൈകിട്ട്‌ പട്‌നയിലെ നിതീഷ്‌ കുമാറിന്റെ വസതിയിൽ എത്തി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ദിലീപ് ജയ്‌സ്വാൾ കൂടിക്കാഴ്‌ച നടത്തി.


നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ നൽകാൻ തിങ്കളാഴ്‌ച മന്ത്രിസഭായോഗം ചേരും. വൈകിട്ട്‌ നിതീഷ്‌ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്‌ 22നാണ്‌. 20ന്‌ മുന്പ്‌ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.


അതേസമയം, ആറ്‌ എംഎൽഎമാർക്ക്‌ ഒരു മന്ത്രിസ്ഥാനം എന്ന ഫോർമുലയാണ്‌ ബിജെപി മുന്നോട്ടുവച്ചത്. 16 മന്ത്രിസ്ഥാനം ബിജെപിക്കും 15 എണ്ണം ജെഡിയുവിനും ലഭിക്കും. 19 എംഎൽഎമാരുള്ള എൽജെപിയും (രാംവിലാസ്‌) ഉപമുഖ്യമന്ത്രിക്കായി അവകാശവാദമുന്നയിക്കുന്നുണ്ട്. ബിജെപിക്ക്‌ രണ്ടും എൽജെപിക്ക്‌ ഒന്നും ഉപമുഖ്യമന്ത്രിമാരുണ്ടാകുമോ എന്നത്‌ തീരുമാനമായിട്ടില്ല. ചിരാഗിന്റെ പാർടിക്ക്‌ നാല് മന്ത്രിപദവികളാണ്‌ വാഗ്‌ദാനം. ഉപേന്ദ്ര കുശ്‌വാഹയുടെ ആർ‌എൽ‌എം, ജിതൻറാം മാഞ്ചിയുടെ എച്ച്‌എഎം പാർടികൾക്ക്‌ ഓരോ മന്ത്രിസ്ഥാനവും നൽകും. ബിഹാറിൽ പരമാവധി 37 മന്ത്രിമാരാകാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home