ad
Deshabhimani

print edition നദ്ദയ്ക്ക് പിൻഗാമി; ബിഹാർ മന്ത്രി നിതിൻ നബിൻ ബിജെപി ദേശീയ വർക്കിങ്‌ പ്രസിഡന്റ്‌

Nitin Nabin
വെബ് ഡെസ്ക്

Published on Dec 15, 2025, 12:21 AM | 1 min read

ന്യൂഡൽഹി: ബിഹാറിലെ പൊതുമരാമത്ത് മന്ത്രി നിതിൻ നബീനെ ബിജെപി ദേശീയ വർക്കിങ്‌ പ്രസിഡന്റായി നിയമിച്ചു. ജെ പി നദ്ദയ്‌ക്ക്‌ പകരം ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണ് 45കാരനായ നബിൻ. പ്രധാനമന്ത്രി നരേന്ദ്രമോദി നബിനെ അഭിനന്ദിച്ചു. സംസ്ഥാന ഘടകങ്ങളിലെ തർക്കം തുടരുന്നതിനാൽ സംഘടനാ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കാൻ ബിജെപിക്ക്‌ കഴിഞ്ഞിട്ടില്ല.


അന്തരിച്ച മുതിർന്ന നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ്‌. രാഷ്‌ട്രീയത്തിൽ സജീവമാകുന്നത് 2000ത്തിൽ. യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. അഞ്ചുവട്ടം എംഎൽഎയായി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പ്‌ ബിഹാറിലെ കോൺഗ്രസ്‌ ആസ്ഥാനത്തിനുനേരെ നബീന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.


ബിജെപി അധ്യക്ഷനായിരിക്കെയാണ്‌ 2019ൽ അമിത്‌ ഷാ ആഭ്യന്തരമന്ത്രിയായത്‌. അതേവർഷം തന്നെ ജെ പി നദ്ദയെ ദേശീയ വർക്കിങ്‌ പ്രസിഡന്റാക്കിയിരുന്നു. 2020 ജനുവരിയിൽ നദ്ദ ദേശീയ അധ്യക്ഷനായി. നിലവിൽ കാലാവധി കഴിഞ്ഞിട്ടും അധ്യക്ഷസ്ഥാനത്തു തുടരുകയാണ്‌ കേന്ദ്ര ആരോഗ്യമന്ത്രിയായ നദ്ദ. സമാനരീതിയിൽ നിതിൻ നബീനെ ബിജെപി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉയർത്തുമെന്നുറപ്പായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home