Deshabhimani

പ്രളയത്തിൽ മുങ്ങി ബീഹാർ; അഞ്ച് മരണം, 44 ലക്ഷം ദുരിതബാധിതർ

Bihar.jpg
വെബ് ഡെസ്ക്

Published on Sep 11, 2026, 07:19 AM | 1 min read

പട്ന: ബിഹാറിൽ കനത്ത മഴയിലും പ്രളയത്തിലും മുങ്ങി ജനങ്ങൾ. പ്രളയത്തിൽപെട്ട് 15 പേരാണ് മരിച്ചത്. 14 ജില്ലകളിലായി 44 ലക്ഷം പേർ ദുരിതത്തിലാണ്. സംസ്ഥാനത്തെ പലഭാഗങ്ങളിലും ദിവസങ്ങളായി മഴ നിർത്താതെ പെയ്യുകയാണ്. പ്രധാനപ്പെട്ട നദികളെല്ലാം കവിഞ്ഞൊഴുകുന്ന അവസ്ഥയാണ്.


പട്ന, ഭോജ്പൂർ, സരൺ, വൈശാലി, ഭഗൽപൂർ, ബെഗുസാരായി, ബക്സർ, സമസ്തിപൂർ, മുംഗർ, കതിഹാർ, ലഖിസാരായി, ഖഗാരിയ, പൂർണിയ, അർവാൾ തുങ്ങിയ 14ജില്ലകളിലെ 85 ബ്ലോക്കുകളിലായി 44 ലക്ഷത്തോളം ആളുകൾ വെള്ളപൊക്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്.


പട്ന, ഭോജ്പൂർ, സരൺ, വൈശാലി, ഭഗൽപൂർ, ബെഗുസരായ്, ബക്സർ എന്നീ ജില്ലകളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പലയിടത്തും റോഡുകളും ഗ്രാമങ്ങളുമെല്ലാം മുങ്ങിയ സ്ഥിതിയാണ്.


രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും ദുരിതത്തിൽപ്പെട്ടവരിലേക്ക് എത്താൻ രക്ഷാപ്രവർത്തകർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സാധാരണയെക്കാൾ 20 ശതമാനം കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home