കറന്റ് പോയി, ജനറേറ്ററും ഇല്ല; ബിഹാറിൽ ടോർച്ച് വെളിച്ചത്തിൽ ഗർഭിണികൾക്ക് പ്രസവശസ്ത്രക്രിയ

Photo: NDTV
പട്ന: കറന്റ് പോയതോടെ മൊബൈലിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് പ്രസവശസ്ത്രക്രിയ നടത്തി. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ് സംഭവം. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ് സംഭവം. പൂജ കുമാരി, അഞ്ജനി കുമാരി എന്നീ രണ്ട് സ്ത്രീകളെയാണ് ടോർച്ച് വെട്ടത്തിൽ പ്രസവശസ്ത്രക്രിയ്ക്ക് വിധേയരാക്കിയത്. ഇരുവരെയും പ്രസവവാർഡിൽ നിന്നും ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് മാറ്റിയതിന് പിന്നാലെ വൈദ്യുതി തടസപ്പെടുകയായിരുന്നു. 45 മിനിറ്റ് നേരം വൈദ്യുതി നിലച്ചു. ജനറേറ്ററും പ്രവർത്തനരഹിതമായതോടെ ടോർച്ചിന്റെ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർക്ക് മൊബൈൽ വെട്ടം നഴ്സുമാർ കാണിച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഓപ്പറേഷൻ തിയേറ്ററിൽ കഴിഞ്ഞ കുറച്ചുനാളുകായി വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
സമാനമായ വൈദ്യുതി തടസങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും ഈ സമയങ്ങളിലും ടോർച്ചിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയകൾ നടത്തിയതെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ ഇത് വാദം ആശുപത്രി അധികൃതർ നിഷേധിച്ചു. സംഭവത്തിൽ ഉയർന്ന തലത്തിലുള്ള അന്വേഷണം നടത്തി വരികയാണെന്നും ജമുയി സദർ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തനേഷ് കുമാർ പറഞ്ഞു.









0 comments