യുവതിയുടെ ഹിജാബ് വലിച്ചുതാഴ്ത്തി നിതീഷ് കുമാർ; സംഭവം പൊതുചടങ്ങിൽ; വ്യാപക പ്രതിഷേധം

Screengrab
പട്ന: സർക്കാർ പരിപാടിയിൽ യുവതിയുടെ ഹിജാബ് വലിച്ചുതാഴ്ത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പട്നയിൽ തിങ്കളാഴ്ച ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. നിതീഷിന്റെ നടപടിക്കെതിരെ പ്രതിപക്ഷകക്ഷികൾ വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹിജാബ് ധരിച്ചെത്തിയ യുവതി ഉത്തരവ് ഏറ്റുവാങ്ങാൻ എത്തിയപ്പോൾ, ഹിജാബ് ഊരിമാറ്റാൻ നിതീഷ് ആദ്യം ആംഗ്യം കാണിച്ചു. എന്നാൽ യുവതി പ്രതികരിക്കുന്നതിനു മുൻപേ നിതീഷ് ഹിജാബ് വലിച്ചുതാഴ്ത്തുന്നതും ദൃശ്യത്തിലുണ്ട്.
മുഖ്യമന്ത്രിയുടെ മാനസികനില പൂർണമായും തകർന്നതാണോ, അതോ അദ്ദേഹം 100 ശതമാനം സംഘിയായോ എന്നാണ് വീഡിയോ പങ്കുവെച്ച് ആർജെഡി ചോദിച്ചത്. സ്ത്രീകളോടുള്ള ജെഡിയുവിന്റെയും ബിജെപിയുടെയും മനോഭാവമാണ് സംഭവം തെളിയിക്കുന്നതെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ശിവസേനയും നിതീഷ് കുമാർ രാജിവെക്കണമെന്ന് കോൺഗ്രസും പ്രതികരിച്ചു.










0 comments