ad
Deshabhimani

ബിഹാറിൽ നാരങ്ങ പറിച്ചതിന് എട്ടു വയസ്സുകാരനെ തല്ലിക്കൊന്നു

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 13, 2026, 07:23 AM | 1 min read

പാട്ന: മരത്തിൽ നിന്ന് നാരങ്ങ പറിച്ചെന്നാരോപിച്ച് എട്ടു വയസ്സുകാരനെ അയൽവാസി തല്ലിക്കൊന്നു. ബിഹാറിലെ പുർണിയ ജില്ലയിലെ ബൈസി മേഖലയിലാണ് സംഭവം. മുഹമ്മദ് സനോവർ എന്ന കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.


അയൽവാസിയായ മുഹമ്മദ് മസൂദിന്റെ പറമ്പിലെ മരത്തിൽ നിന്ന് സനോവർ നാരങ്ങ പറിച്ചിരുന്നു. ഇതുകണ്ട് പ്രകോപിതനായ മസൂദ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


മർദ്ദനമേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.


സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായും പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ബൈസി പൊലീസ് സ്റ്റേഷൻ ഇൻചാർജ് അറിയിച്ചു. നിസ്സാര കാര്യത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രദേശത്ത് വൻ പ്രതിഷേധം ഉയരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home