ad
Deshabhimani

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് മുഖ്യപ്രതിയുടെ സഹായി

bhutan-vehicle-smuggling.jpg

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on May 30, 2026, 12:27 PM | 1 min read

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ഒരാൾ കൂടെ അറസ്റ്റിൽ. രാജസ്ഥാൻ ജയ്പൂർ സ്വദേശി യഷ് ആണ് അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ബിശ്വദീപ് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടത്തിയ അന്വേഷണത്തിൽ കസ്റ്റമസ് പ്രിവെന്റീവ് വിഭാഗമാണ് ഇയാളെ ജയ്പൂരിൽ വച്ച് പിടികൂടിയത്. യഷിന്റെ മേൽനോട്ടത്തിലാണ് ഭൂട്ടാനിൽ നിന്നും വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തികൊണ്ടിരുന്നത്.


അറസ്റ്റിലായ യഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജസ്ഥാൻ, ഡൽഹി, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യഷ് വാഹനങ്ങൾ കടത്തിയതായാണ് വിവരം. ഭൂട്ടാനിൽ ഉപേക്ഷിക്കപ്പെട്ടവ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വാഹനങ്ങളാണ് വ്യാജ രേഖകളിലൂടെ ഇന്ത്യയിലേക്ക് കടത്തി അനധികൃതമായി വിറ്റഴിച്ചത്. 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി.


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളലാണ് ഇവയെല്ലാം രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചതായും റിപ്പോർട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home