വിദ്യാർത്ഥികളെ വലവീശിപ്പിടിച്ച് ഐഎസ്: സിഎ വിദ്യാർത്ഥിയായിരുന്ന 20-കാരൻ ഭോപ്പാലിൽ അറസ്റ്റിൽ

ഭോപ്പാൽ: ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) മോഡ്യൂളുമായി ബന്ധമുണ്ടായിരുന്ന അദ്നാൻ എന്ന 20 വയസ്സുകാരനെ ഭോപ്പാലിൽ വെച്ച് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) ആകാൻ പഠിക്കുകയായിരുന്ന യുവാവാണ് തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്.
ഡൽഹിയിലെ തിരക്കേറിയ പ്രദേശങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് പേരിൽ ഒരാളാണ് ഭോപ്പാലിൽ അറസ്റ്റിലായത്. ഇവർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരാവുകയും, വിദേശത്തുള്ള ചില 'ഹാൻഡ്ലർമാർ' വഴി ആക്രമണ പരിശീലനം നേടുകയും ചെയ്തിരുന്നു.
ഭോപ്പാലിൽ നിന്ന് അറസ്റ്റിലായ യുവാവിനെ ഡൽഹിയിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. ഇവർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നും, ഇവരുടെ റിക്രൂട്ടിംഗ് ശൃംഖലയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.










0 comments