ad
Deshabhimani

പൈലറ്റ് പീഡിപ്പിച്ചു, കാബിൻ ക്രൂവിന്റെ പരാതിയിൽ കേസ്

woman
വെബ് ഡെസ്ക്

Published on Nov 23, 2025, 02:35 PM | 1 min read

ബെംഗളൂരു: ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചതായുളള ക്യാബിൻ ക്രൂ അംഗത്തിന്റെ പരാതിയിൽ പൈലറ്റിനെതിരെ കേസ്.  ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ചാർട്ടേഡ് വിമാനത്തിലെ പൈലറ്റിനെതിരെ 26 കാരി നൽകിയ പരാതിയിലാണ് നടപടി.


നവംബർ 18 ന് ബെംഗളൂരുവിലാണ് പരാതിക്കിടയാക്കിയ സംഭവം. ഹൈദരാബാദ് നഗരത്തിലെ ബീഗംപേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സീറോ എഫ്ഐആർ- കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ- എഫ്ഐആർ റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.


ഹൈദരാബാദിൽ തിരിച്ചെത്തിയ ശേഷം ക്രൂ അംഗം സംഭവം അടുത്ത സ്റ്റേഷനിൽ അറിയിക്കയായിരുന്നു. സീറോ എഫ്ഐആർ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ബെംഗളൂരുവിലെ ഹലസുരു പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.  


പ്രതിയും ഇരയും നവംബർ 18 ന് ബെഗംപേട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഫ്ലൈറ്റ് ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് പീഡനം.


എംജി റോഡിലെ ഒരു ഹോട്ടലിലായിരുന്നു അവരുടെ താമസം. ചെക്ക് ഇൻ ചെയ്ത ശേഷം അവർ നഗരം ചുറ്റിക്കാണാൻ പോയി. അടുത്ത ദിവസത്തേക്ക് ഒരു ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരുന്നതിനാൽ ഹോട്ടലിൽ നേരത്തെ തിരിച്ചെത്തി.


പ്രതി മുറിയിൽ കയറി വാതിൽ അടച്ച് സമ്മതമില്ലാതെ അതിക്രമങ്ങൾ തുടർന്നു എന്നാണ് പരാതി. പ്രതിയെ തള്ളിമാറ്റി മുറിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home