ബംഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ട്രിനിറ്റി മെട്രോ സ്റ്റേഷൻ പില്ലർ നമ്പർ 153ന് സമീപമാണ് അപകടമുണ്ടായത്. പില്ലർ ലൈറ്റിംഗ് ജോലികളുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുത സ്രോതസിൽ സ്പർശിച്ചതാണ് അപകടത്തിന് കാരണം. മരിച്ച തൊഴിലാളിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബിഎംആർസിഎൽ കരാർ നൽകിയ മിസ്റ്റർ എംആർ ഇലക്ട്രിക്കൽസ് എന്ന കമ്പനിയാണ് പണികൾ നടത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.52 ഓടെയാണ് സംഭവം. വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗളുരൂ മെട്രോ സർവീസിൽ സമീപകാലത്തായി നിരവധി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കബ്ബൺ പാർക്ക് സ്റ്റേഷനിൽ ട്രെയിനിനുണ്ടായ സാങ്കേതിക തകരാർ കാരണം സർവീസുകൾ നിർത്തിവെച്ചു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
ഇതേ സ്റ്റേഷനിൽ യാത്രക്കാരന്റെ വസ്ത്രം ട്രെയിനിന്റെ വാതിലിൽ കുടുങ്ങിയതിനെ തുടർന്ന് സർവീസുകൾ വൈകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഇറക്കിവിടുകയും അഞ്ച് ട്രെയിനുകൾ വൈകുകയും ചെയ്തു.









0 comments