print edition ബംഗാളിലും പ്രക്ഷോഭം അലയടിക്കുന്നു

കൊൽക്കത്ത: ഡൽഹിയിലെ ജനകീയപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ബംഗാളിലും വിദ്യാർഥികളും യുവജനങ്ങളും തെരുവിൽ. എസ്‌എഫ്‌ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ– വിദ്യാർഥി യുവജന സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. ‘രാജ്യത്തെ രക്ഷിക്കുക, ഭരണഘടനയെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി വിവിധ സർവകലാശാലകളിലും കോളേജ് ക്യാമ്പസുകളിലും പ്രകടനങ്ങളും കൂട്ടായ്മകളും നടത്തി.
ഡിവൈഎഫ്ഐ കൊൽക്കത്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുബോധ് മല്ലിക് സ്ക്വയറിൽ വൻ യുവജനറാലി നടന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉദ്ഘാടനംചെയ്തു. സമരക്കാർക്കുനേരെ നടന്ന നരനായാട്ടിന്റെ വീഡിയോ കാണാൻ സമയമില്ലെന്ന് സുപ്രീം കോടതി പറഞ്ഞങ്കിലും ഡൽഹി പൊലീസിന്റെ ഗുണ്ടായിസത്തിന്റെ വീഡിയോകൾ ജനങ്ങൾ കാണുന്നുണ്ടെന്ന് സലിം പറഞ്ഞു.










0 comments