ad
Deshabhimani

മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയം കോടതിയുടെ ഉത്തരവ്‌

mehul
വെബ് ഡെസ്ക്

Published on Oct 18, 2025, 06:31 AM | 1 min read

ബ്രസ്സൽസ്‌: പഞ്ചാബ് നാഷണൽ ബാങ്കില്‍ ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയം കോടതിയുടെ ഉത്തരവ്‌.


ബെൽജിയൻ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയാണ് മെഹുൽ ചോ‌ക്‌സിയുടെ അറസ്റ്റ് ശരിവച്ചുകൊണ്ട് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടത്. ഇനിയും അപ്പീലിന് അവസരമുള്ളതിനാൽ മെഹുൽ ചോക്‌സിയെ ഉടൻ ഇന്ത്യയിലെത്തിക്കാനാകുമോയെന്ന് ഉറപ്പില്ല.


2025 ഏപ്രിൽ 11 ന് ആന്റ്‌വെർപ്പ് പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ തടവിലാണ്‌ ചോക്‌സി. ആരോഗ്യകാരണങ്ങൾ പറഞ്ഞ്‌ ഒന്നിലധികം ജാമ്യാപേക്ഷകൾ ചോക്സി കോടതിയിൽ സമർപ്പിച്ചെങ്കിലും അതെല്ലാം തള്ളി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ, അഴിമതി എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ്‌ ഇന്ത്യയിൽ ചോക്‌സിക്കെതിരെ ചുമത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home