print edition പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

ന്യൂഡൽഹി : പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്‌ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം അഞ്ച് ആക്കുക, പെൻഷൻ അനുബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിലായി രണ്ടാംഘട്ട പണിമുടക്കിനും ഒക്‌ടോബർ 26 മുതൽ അനിശ്‌ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്. ബെഫി, എഐബിഇഎ, എഐബിഒസി, എഐബിഒഎ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും.
ശനിയും ഞായറും അവധിയായതിനാൽ മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
തിങ്കളാഴ്‌ച വിനായക ചതുർഥി കാരണം പലയിടങ്ങളിലും ബാങ്ക് അവധിയാണ്.









0 comments