ad
Deshabhimani

ബാങ്കുകൾ ഇന്ന്‌ പ്രവർത്തിക്കും

print edition നാളെമുതൽ 
3 ദിവസം ബാങ്ക്‌ പണിമുടക്ക്‌

bank strike

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 27, 2026, 12:10 AM | 1 min read

തിരുവനന്തപുരം: ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമെന്ന നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആഹ്വാനംചെയ്‌ത ത്രിദിന പണിമുടക്ക്‌ തിങ്കളാഴ്‌ച ആരംഭിക്കും. ഞായറാഴ്‌ച പ്രവൃത്തിദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള മൂന്നുദിവസം ബാങ്കുകൾ തുടർച്ചയായി സ്‌തംഭിക്കും. ഒക്‌ടോബർ ഒന്ന്‌ പ്രവൃത്തിദിനമാണെങ്കിലും ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിന്‌ ബാങ്കുകൾ അവധിയാണ്‌.


ഞായറാഴ്‌ച പണിമുടക്ക്‌ ഇല്ലാത്തതിനാൽ ജീവനക്കാർക്കും ഓഫീസർമാർക്കും ബാങ്ക്‌ ശാഖകളിൽ എത്താവുന്നതാണെന്ന്‌ യുഎഫ്‌ബിയു അറിയിച്ചിട്ടുണ്ട്‌. അർഹമായ നഷ്ടപരിഹാരവും ഓവർടൈം വേതനവും ലഭിക്കും. എടിഎമ്മുകളിൽ പണം നിറയ്‌ക്കുക, കറൻസി ചെസ്റ്റിൽനിന്ന് പണം എത്തിച്ച് എടിഎമ്മുകളിൽ പണമില്ലാത്ത സാഹചര്യം ഒഴിവാക്കുക, അടിസ്ഥാന സേവനം നൽകുക എന്നീ ആവശ്യങ്ങൾക്കായി ബാങ്ക് ശാഖകൾ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ ബാങ്ക്‌സ്‌ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്‌.


ജീവനക്കാർ സഹകരിക്കുമെങ്കിലും പ്രതിഷേധം രേഖപ്പെടുത്താൻ കറുത്ത വസ്ത്രങ്ങളോ, കറുത്ത ബാഡ്ജുകളോ, കറുത്ത റിബണുകളോ ധരിച്ച് ജോലിക്കെത്താൻ യുബിഎഫ്‌ ആഹ്വാനംചെയ്‌തു.


പ്രവൃത്തിദിനം അഞ്ചാക്കണമെന്നത്‌ 12 വർഷമായുള്ള ആവശ്യമാണ്‌. 2015ലെ ഉഭയകക്ഷി കരാറിലും തുടർ കരാറുകളിലും ഇത് അംഗീകരിച്ചതാണെങ്കിലും കേന്ദ്രസർക്കാർ നടപ്പാക്കിയില്ല. ദിവസം 40 മിനിറ്റ് പ്രവൃത്തിസമയം വർധിപ്പിക്കാമെന്ന് യൂണിയനുകൾ സമ്മതിച്ചിട്ടും സർക്കാർ അനുകൂലനിലപാടെടുത്തില്ല. എൽഐസി, ആർബിഐ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക്‌ അഞ്ചുദിവസമാണ്‌ ജോലി. സെൻട്രൽ ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ യൂണിയനുകൾ സൂചനാപണിമുടക്കും നടത്തി മുൻകൂട്ടി ത്രിദിന സമരം പ്രഖ്യാപിച്ചിട്ടും സർക്കാർ അനങ്ങിയി
ട്ടില്ല.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home