ad
Deshabhimani

ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തിൽ

t r
വെബ് ഡെസ്ക്

Published on Aug 23, 2026, 07:41 AM | 1 min read

ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം അനിശ്ചിതത്വത്തിൽ. ഈ ആഴ്ച ഇന്ത്യയിലെത്തുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാ​ഗത്ത് നിന്നും ഔദ്യോ​ഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. താരിഖ് റഹ്മാന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.


സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവൻ മാധ്യമങ്ങൾക്ക് അയച്ച കത്തും പിൻവലിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ഉപാധി വെച്ചതാണ് അനിശ്ചിതത്വത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 25 ആണ് സന്ദർശനത്തിനുള്ള തീയതിയായി ബം​ഗ്ലാദേശ് പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം, ഇന്ത്യയുടെ ക്ഷണക്കത്തിന് കാര്യമായ മറുപടി ബം​ഗ്ലാദേശ് നൽകിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home