ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ; സ്‌പീക്കർ ഓംബിർള പങ്കെടുക്കും

ന്യൂഡൽഹി: ബംഗ്ലാദേശിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ഇന്ത്യയ്‌ക്ക് ക്ഷണം. ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർടി ചെയർമാൻ താരിഖ്‌റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ചൊവ്വാഴ്‌ച്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിൽ ലോക്‌സഭാസ്‌പീക്കർ ഓംബിർള പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെ പ്രതിഫലനമാണ് അവിടുത്തെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലെ സ്‌പീക്കറുടെ സാന്നിധ്യമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിലേക്കുള്ള ബംഗ്ലാദേശിന്റെ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യ അറിയിച്ചു.









0 comments