ad
Deshabhimani

ആരുമായും ശത്രുതയില്ല, എന്തിനാണ് ആ​​ക്രമിച്ചത്? ബംഗ്ലാദേശിൽ ആൾകൂട്ടം തീക്കൊളുത്തിയ വ്യാപാരിയുടെ ഭാര്യ

semma das.jpg
വെബ് ഡെസ്ക്

Published on Jan 02, 2026, 09:26 AM | 1 min read

ധാക്ക: ആരുമായും ശത്രുതയില്ലാത്ത ഭർത്താവിനെ എന്തിനാണ് ആക്രമിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്ന ചോദ്യവുമായി ഭാര്യ സീമ. കച്ചവടക്കാരനായ ഖോകോൺ ചന്ദ്ര ദാസി(50)നെ അജ്ഞാതർ ചേർന്ന്‌ ക്രൂരമായി ആക്രമിച്ച്‌ തീക്കൊളുത്തിയത്. ഒരു പ്രകോപനവുമില്ലാതെയെത്തിയ അക്രമികൾ ഖോകോൻ ദാസിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് സീമ പറയുന്നു. സമാധാനപരമായി ജീവിക്കാൻ സർക്കാർ സഹായിക്കണമെന്നും അവർ പറഞ്ഞു. ചന്ദ്രദാസ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


ബുധനാഴ്‌ച രാത്രി ചന്ദ്ര ദാസ് കടയടച്ചു മടങ്ങുമ്പോൾ ശരിയത്പൂർ ജില്ലയിലെ കേയുർഭംഗ ബസാറിനുസമീപമാണ്‌ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ദാസിനെ തടഞ്ഞുനിർത്തിയാണ്‌ സംഘം ആക്രമിച്ചത്‌. നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നിലഗുരുതരമായി തുടരുകയാണ്‌. അക്രമികളെ ഉടൻ പിടികൂടുമെന്ന്‌ പൊലീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home