ad
Deshabhimani

ബദരീനാഥ്,കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക്?; നീക്കവുമായി ക്ഷേത്രകമ്മിറ്റി

kedarnathd
വെബ് ഡെസ്ക്

Published on Jan 26, 2026, 07:13 PM | 1 min read

ഉത്തരാഖണ്ഡ്: ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ക്ഷേത്ര കമ്മിറ്റി. ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാതുർ ധാം യാത്രയുടെ ഭാഗമായ ഈ രണ്ടു ക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശം പാസാക്കും.


ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങൾക്കും വിലക്ക് ബാധകമാക്കാനാണ് തീരുമാനമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഹിമാലയ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിച്ചുള്ള ചാർ ധാം യാത്രയിൽ ഒട്ടേറെ തീർത്ഥാടകർ പങ്കെടുക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൂടിയാണിത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home