print edition കാണിക്കക്കൊള്ളയില്‍ പ്രതിഷേധം; 3 എംപിമാർക്കെതിരെ കേസ്

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയ്ക്കെതിരെ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് രണ്ട് എംപിമാർക്കുമെതിരെ സനാതന ധർമത്തെ അവഹേളിച്ചതിന് കേസെടുത്ത് യുപി പൊലീസ്. സ്വതന്ത്ര എംപിയായ പപ്പു യാദവ്, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെ സമാജ്‌വാദി പാർടി എംപി അവ്‌ധേഷ് പ്രസാദ് എന്നിവർക്കെതിരെയാണ് വരാണസി പൊലീസ് കേസെടുത്തത്.
പാതാൾപുരി മഠത്തിന്റെ തലവനായ ജഗദ്‌ഗുരു ബാലക് ദാസ് ഉൾപ്പടെയുള്ളവരുടെ പരാതിയിലാണ് കേസ്. മതസ്‌പർദ്ധ വളർത്തൽ, ആസൂത്രിതമായി മതവികാരം വ്രണപ്പെടുത്തൽ, ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെടൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പാർലമെന്റ് വർഷകാലസമ്മേളനത്തിനിടെ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധം ചർച്ചയായിരുന്നു. കാവിവേഷമണിഞ്ഞ പപ്പു യാദവ് കാണിക്കവഞ്ചിയുമായി കുത്തിയിരുന്നപ്പോൾ രാഹുൽ ഗാന്ധിയുൾപ്പടെയുള്ളവർ അതിൽ പണമിട്ടു.










0 comments