ad
Deshabhimani

മുംബൈയിൽ മലയാളി സിനിമാ താരത്തിന് നേരെ ആക്രമണം: രണ്ട് പേർക്കെതിരെ കേസ്

NIMISHA NAIR ATTACK CASE
വെബ് ഡെസ്ക്

Published on Mar 20, 2026, 10:26 AM | 1 min read

മുംബൈ: മുംബൈയിൽ മലയാളി സിനിമാ താരം നിമിഷ നായർക്കെതിരെയുണ്ടായ അതിക്രമത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു. കാറ് തടഞ്ഞുനിർത്ത് ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിച്ചതായി നിമിഷ കഴിഞ്ഞ ദിവസം മുംബൈ ഖേർവാഡി പൊലീസിൽ പരാതി നൽകിയിരുന്നു. രാത്രിയിലെ യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായത് കാണിച്ച് നിമിഷ വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെയാണ് നടപടി.


മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ നടന്ന അക്രമ സംഭവത്തിന്റെ ദൃശ്യങ്ങളാണ് നിമിഷ പകർത്തി പങ്കുവച്ചത്. മാർച്ച് 18ന് പുലർച്ചെ യാത്ര ചെയ്യവേ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടിയുടെ കാർ തടഞ്ഞുനിർത്തുകയും ഡ്രൈവറെയും നടിയെയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ നേരിട്ട ദുരനുഭവം താരം വെളിപ്പെടുത്തിയത്.


സംഭവത്തെക്കുറിച്ച് നിമിഷ പറയുന്നത്:


പുലർച്ചെ 4.50-ന് ഖേർവാഡി ഫ്ലൈഓവറിന് സമീപം വെച്ചായിരുന്നു സംഭവം. താൻ സഞ്ചരിച്ചിരുന്ന ഉബർ ടാക്സി മറികടന്നു എന്നാരോപിച്ച് സ്കൂട്ടറിലെത്തിയ രണ്ടുപേർ പിന്തുടരുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവർ ഹൈവേയിൽ വെച്ച് കാർ തടഞ്ഞുനിർത്തി. കാറിൻ്റെ വാതിലുകൾ ബലമായി തുറക്കാൻ ശ്രമിക്കുകയും ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തു. ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷ മുൻനിർത്തി അതിന് തയ്യാറായില്ല.


ഭയപ്പെടുത്തുന്ന സാഹചര്യമായിരുന്നിട്ടും നിമിഷ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെയാണ് അക്രമികൾ പിന്മാറിയത്. പോകുന്നതിന് മുൻപ് ഇവർ കാറിൻ്റെ ചിത്രങ്ങൾ പകർത്താനും ശ്രമിച്ചു.


ഇതാദ്യമായല്ല തനിക്ക് നേരെ ഇത്തരത്തിൽ അതിക്രമം ഉണ്ടാകുന്നതെന്നും നടി വെളിപ്പെടുത്തി. ഈ വർഷം ആദ്യം കൊളാബയിൽ വെച്ചുണ്ടായ സമാനമായ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരാതി നൽകിയ ശേഷവും സുരക്ഷാ കാര്യങ്ങളിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ താരം നിരാശ പ്രകടിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home