ad
Deshabhimani

ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം: രണ്ട് പേർക്ക് പരിക്ക്

army

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 30, 2026, 09:26 AM | 1 min read

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സാംബയിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ സാംബ ജില്ലയിലെ ഗുജ്ജർ ബസ്തി ദ്വാരകാപുരിയിൽ നടന്ന അക്രമത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരു ഇൻസ്പെക്ടർക്കും സബ് ഇൻസ്പെക്ടർക്കുമാണ് പരിക്കേറ്റത്.


പുലർച്ചെ 1.30-ഓടെ സുപ്വാൾ മേഖലയിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്താണ് ഒരു സംഘം ആളുകൾ ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home