ad
Deshabhimani

വൈദികനടക്കം മർദനമേറ്റു

ഛത്തീസ്​ഗ‌ഡിൽ ക്രിസ്ത്യൻ പ്രാർഥനാ കൂട്ടായ്മയ്ക്കെതിരെ ബജ് രംഗ്​ദൾ ആക്രമണം

bajrang dal
വെബ് ഡെസ്ക്

Published on Aug 10, 2025, 05:05 PM | 1 min read


ന്യൂഡൽഹി

ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ റായ്‌പുരിനടുത്ത്‌ കുക്കൂർബെഡയിൽ ക്രൈസ്‌തവ പ്രാർഥനാസംഘത്തെ ഹിന്ദുത്വ തീവ്രവാദികൾ ആക്രമിച്ചു. ഞായറാഴ്‌ച പ്രാർഥനയിൽ ഇരച്ചുകയറിയ നൂറോളം ബജ്‌രംഗ്‌ദൾ പ്രവർത്തകർ ജയ്‌ശ്രീറാം വിളിച്ച്‌ പ്രകോപനമുണ്ടാക്കി. തുടർന്ന്‌ വൈദികനെയും പ്രാർഥനയ്‌ക്കെത്തിയവരെയും മർദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലും അതിക്രമമുണ്ടായെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു.


വിശ്വാസിയുടെ വീട്ടിൽ പ്രാർഥനയ്‌ക്കെത്തിയപ്പോഴായിരുന്നു ആക്രമണമെന്നും ഛത്തീസ്‌ഗഡിൽ ആക്രമണങ്ങൾ ആവർത്തിക്കുകയാണെന്നും മർദനമേറ്റ വൈദികൻ പ്രതികരിച്ചു.


ദുർഗിൽ ‘മതപരിവർത്തന’ക്കുറ്റം ചുമത്തി അറസ്റ്റ്‌ചെയ്‌ത മലയാളി കന്യാസ്‌ത്രീകൾക്ക്‌ ജാമ്യം ലഭിച്ചതിനെതിരെ വ്യാപക പ്രതിഷേധ പ്രകടനങ്ങളാണ്‌ ബജ്‌രംഗ്‌ദൾ സംഘടിപ്പിക്കുന്നത്‌. ഗോത്രഗ്രാമങ്ങളിൽ വൈദികരെ വിലക്കണമെന്നും പള്ളികൾ പൊളിക്കണമെന്നും ആവശ്യപ്പെട്ട്‌ ‘സനാതൻ സമാജ്‌’ നിവേദനംനൽകിയിട്ടുണ്ട്‌. ഭാനുപ്രതാപ്‌പുരിൽ ബലംപ്ര യോഗിച്ച്‌ കടകളടപ്പിച്ചശേഷം നടത്തിയ പ്രകോപനപരമായ റാലിക്ക്‌ ശേഷമാണ്‌ കലക്‌ടർക്ക്‌ നിവേദനം നൽകിയത്‌. കന്യാസ്‌ത്രീകളുടെ മോചനത്തിന്‌ കേരളം നടത്തിയ ഇടപെടലുകളും ഹിന്ദുത്വ തീവ്രവാദികളെ ചൊടിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home