ad
Deshabhimani

ചെ​റി​യ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് എ​ടി​എ​മ്മു​കൾ സ്ഥാ​പി​ക്കു​ന്നു

ATM 1.
വെബ് ഡെസ്ക്

Published on Jan 29, 2026, 01:15 PM | 1 min read

പുനെ: ചെ​റി​യ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മാ​ത്രം പു​തി​യ എ​ടി​എ​മ്മു​കൾ സ്ഥാ​പി​ക്കു​ന്നു.ദി​വ​സ വേ​ത​ന​ക്കാ​ർ, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ / ചെ​റു​കി​ട ക​ട​യു​ട​മ​ക​ൾ, യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ഇ​പ്പോ​ഴും പ​തി​വ് വാ​ങ്ങ​ലു​ക​ൾ​ക്കും കൊ​ടു​ക്ക​ലു​ക​ൾ​ക്കും ചെ​റി​യ തു​ക​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം ചെ​റി​യ തു​ക​ക​ളു​ടെ ക​റ​ൻ​സി​ക​ൾ ഇ​പ്പോ​ൾ എ​ടി​എ​മ്മു​ക​ളി​ൽ ല​ഭ്യ​മ​ല്ല. ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഇ​പ്പോ​ഴും ചെ​റി​യ തു​ക​ക​ളെ ആ​ശ്ര​യി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് 10, 20, 50 രൂ​പ നോ​ട്ടു​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പു​തി​യ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ന്നി​ലെ പ്ര​ധാ​ന ല​ക്ഷ്യം.


ഈ ​ശ്ര​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ കൂ​ടു​ത​ലാ​യി അ​ച്ച​ടി​ക്കു​ന്ന കാ​ര്യ​വും റി​സ​ർ​വ് ബാ​ങ്കി​ൻറെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ൻറെ അ​നു​മ​തി മാ​ത്രം ല​ഭി​ച്ചാ​ൽ മ​തി.ഇ​ത് കൂ​ടാ​തെ 500 രൂ​പ അ​ട​ക്ക​മു​ള്ള വ​ലി​യ തു​ക​യു​ടെ നോ​ട്ടു​ക​ൾ ചെ​റി​യ തു​ക​യു​ടെ നോ​ട്ടു​ക​ളാ​യി മാ​റ്റി വാ​ങ്ങാ​ൻ സൗ​ക​ര്യ​മു​ള്ള ഹൈ​ബ്രി​ഡ് എ​ടി​എ​മ്മു​ക​ളും ഇ​തോ​ടൊ​പ്പം സ്ഥാ​പി​ക്കു​ന്ന​തും അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.


ചെ​റി​യ നോ​ട്ടു​ക​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന പു​തി​യ എ​ടി​എ​മ്മു​ക​ൾ മും​ബൈ​യി​ൽ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് ഡി​പ്പോ​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പ​മാ​ണ് പു​തി​യ എ​ടി​എ​മ്മു​ക​ൾ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home