ad
Deshabhimani

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വെടിവയ്പ്; അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്ക്

assam rifles
വെബ് ഡെസ്ക്

Published on Mar 27, 2026, 12:35 PM | 1 min read

ഇറ്റാന​ഗർ : ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പിൽ അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിലാണ് സംഭവം.


വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെയാണ് എൻ‌എസ്‌സി‌എൻ-കെ-വൈ‌എയിലെ അംഗങ്ങളെന്ന് സംശയിക്കുന്നവർ മ്യാൻമർ ഭാഗത്തുനിന്ന് തന്ത്രപ്രധാനമായ പങ്‌സൗ പാസിന് സമീപം അതിർത്തി വേലി കെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്.


അതിർത്തി വേലിക്ക് നേരെ തീവ്രവാദികൾ പ്രകോപനമില്ലാതെ വെടിയുതിർക്കാൻ തുടങ്ങിയെന്നും അസം റൈഫിൾസ് സൈനികർ തിരിച്ച് വെടിയുതിർത്തുവെന്നും അധികൃതർ അറിയിച്ചു. തീവ്രവാദികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വെടിവയ്പ്പിൽ പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേന പ്രദേശം വളഞ്ഞ് തീവ്രവാദികൾക്കായി തിരച്ചിൽ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home