ad
Deshabhimani

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

manipur

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 06, 2026, 08:14 PM | 1 min read

ഇംഫാൽ: മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ അസം റൈഫിൾസിലെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ‍ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഉഖ്രുലില്‍ നടന്ന സംഘര്‍ഷത്തിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.


മണിപ്പൂരിലെ ഉൾഗ്രാമ പ്രദേശത്തു കൂടി കടന്നുപോവുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെയാണ് സായുധ സംഘം പെട്ടെന്ന് വെടിയുതിർത്തത്. പ്രതിരോധിക്കാൻ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ അക്രമികൾ സൈന്യത്തിന് നേരെ കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു.


സംഭവത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ഇന്ന് 'ഉഖ്രുലില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ധീരരായ അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു'എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി അസം റൈഫിൾസും പ്രാദേശിക പൊലീസും ചേർന്ന് സംയുക്ത തിരച്ചിലാണ് നടത്തുന്നത്. മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടയിലാണ് സൈന്യത്തിന് നേരെയുള്ള ഈ പുതിയ ആക്രമണം.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home