അസമിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ചു; ഒരു മരണം: 32 പേർക്ക് പരിക്ക്

ദിസ്പൂർ: അസമിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കിലിടിച്ച് അപകടം. ഒരാൾ മരിച്ചു. ബസ് ഡ്രൈവർ സംസുൽ ഹഖ് (42) ആണ് മരിച്ചത്. 32 ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബർപേട്ട ജില്ലയിലെ ഹൗളിയിലാണ് അപകടം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദേശിയപാത 27ൽ വച്ച് ബസ് ട്രക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. ധുബ്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ബിഎസ്എഫ് ഉദ്യോഗസ്ഥരെ ബർപേട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഹൗളി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.









0 comments