ad
Deshabhimani

പുകവലിക്കരുതെന്ന് പറഞ്ഞത് ഇഷ്ടമായില്ല; പെട്രോൾ അടിച്ച് കൊണ്ടിരിക്കെ ബൈക്കിന് തീയിട്ടു, ഒഴിവായത് വൻ ദുരന്തം

youth sets bike
വെബ് ഡെസ്ക്

Published on Feb 20, 2026, 04:05 PM | 1 min read

റായ്പുർ: പെട്രോൾ പമ്പിൽ നിന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ ബൈക്കിന് തീയിട്ട് യുവാവ്. ഛത്തീസ്ഗഡിലെ റായ്പൂരിൽ പെട്രോൾ പമ്പിലാണ് സംഭവം. ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.


സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ബൈക്കിൽ പെട്രോൾ അടക്കുന്നതിനിടെ പമ്പിൽ നിന്ന് സി​ഗരറ്റ് വലിക്കാൻ ശ്രമിച്ച സുഹൃത്തിനെ യുവാവ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ലൈറ്റർ ഉപയോ​ഗിച്ച് സുഹൃത്ത് ബൈക്കിന് തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നതോടെ ഭയന്ന യുവാവ് ബൈക്ക് പമ്പിൽ ഇട്ട് ഓടി. തീ കൊളുത്തിയ യുവാവിന്റെ മുഖത്തേക്ക് തീ പടരുന്നതും വീഡിയോയിൽ ഉണ്ട്.


പമ്പ് ജീവനക്കാർ ഉടൻ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ജീവനക്കാർ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home