ad
Deshabhimani

ആസാറാം ബാപ്പുവിന്റെ പരോൾ ഒരുമാസംകൂടി നീട്ടി

asaram bapu parol extended
വെബ് ഡെസ്ക്

Published on Jul 04, 2025, 04:20 AM | 1 min read


അഹമ്മദാബാദ്‌

ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സ്വയംപ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിന്‌ അനുവദിച്ച പരോൾ ഒരു മാസംകൂടി നീട്ടി ഗുജറാത്ത്‌ ഹൈക്കോടതി. ഇനി പരോൾ നീട്ടില്ലെന്നും ജസ്റ്റിസുമാരായ ഇലേഷ്‌ വോറ, പി എം റാവൽ എന്നിവർ അറിയിച്ചു.


ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക്‌ വിധിച്ച ആസാറാമിന്‌ മാർച്ച്‌ അവസാനം മൂന്നുമാസം പരോൾ അനുവദിച്ചിരുന്നു. ജൂൺ 30ന്‌ പരോൾ അവസാനിക്കുംമുമ്പ്‌ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നൽകി. തുടർന്നാണ്‌ ഒരുമാസംകൂടി നീട്ടിയത്‌.


ആശ്രമത്തിലെ അന്തേവാസിയായ സൂറത്ത്‌ സ്വദേശിനിയെ ബലാത്സംഗംചെയ്ത കേസിൽ 2023 ജനുവരിയിലാണ്‌ ഗാന്ധിനഗർ കോടതി ആസാറാം ബാപ്പുവിന്‌ ജീവപര്യന്തം ശിക്ഷവിധിച്ചത്‌. രാജസ്ഥാനിലെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home