ad
Deshabhimani

print edition കോൺഗ്രസും ബിജെപിയും
ഒരേതൂവൽ പക്ഷികൾ: 
കെജ്‌രിവാൾ

aap

അരവിന്ദ്‌ കെജ്‌രിവാൾ

വെബ് ഡെസ്ക്

Published on Mar 30, 2026, 12:04 AM | 1 min read

ന്യൂഡൽഹി: ​പലവിഷയങ്ങളിലും കോൺഗ്രസും ബിജെപിയും ഒരേതൂവൽപക്ഷികളാണെന്ന്‌ എഎപി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാൾ. ‘ബിജെപി ഭരണത്തിൽ ഗുജറാത്തിലെ സർവസംവിധാനങ്ങളും ദുഷിച്ചു. കോൺഗ്രസാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌.


ഇരുപാർടികളും തമ്മിൽ രഹസ്യബന്ധമുണ്ട്‌. നേതാക്കൾക്ക്‌ പലയിടത്തും കൂട്ടുകച്ചവടങ്ങളുണ്ട്‌.

പലവിഷയങ്ങളിലും ഇരുകൂട്ടരും ഒന്നാണ്‌.


ഗുജറാത്തിൽ ബിജെപി അധികാരത്തിൽനിന്ന് പോകരുതെന്ന്‌ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്‌ കോൺഗ്രസുകാരാണ്‌ ’– ഗുജറാത്തിലെ ജാംനഗറിൽ പൊതുയോഗത്തിൽ സംസാരിക്കവെ കെജ്‌രിവാൾ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home