ad
Deshabhimani

print edition ഡൽഹിയിൽ പുതിയ തെരഞ്ഞെടുപ്പിന്‌ വെല്ലുവിളിച്ച്‌ കെജ്‌രിവാൾ

Arvind Kejriwal.jpg
വെബ് ഡെസ്ക്

Published on Feb 28, 2026, 01:22 AM | 1 min read


ന്യൂഡൽഹി

കെജ്‍രിവാള്‍ അടക്കമുള്ള നേതാക്കളെ കോടതി കുറ്റവിമുക്തനാക്കിയതിൽ ആഘോഷവുമായി എഎപി. കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഡൽഹി നഗരഹൃദയത്തിൽ പടുകൂറ്റൻ റാലി നടത്തിയാണ്‌ വിധി ആഘോഷിച്ചത്‌. ​തന്നെ വേട്ടയാടിയ കോൺഗ്രസിനെയും ബിജെപിയെയും തിരിച്ചാക്രമിച്ച കെജ്‌രിവാൾ ഡൽഹിയിൽ പുതിയ നിയമസഭ തെരഞ്ഞെടുപ്പിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടത്തൂ. ബിജെപി പത്തുസീറ്റിൽ ജയിക്കില്ല.


കൂടുതൽ ജയിച്ചാൽ ഞാൻ രാഷ്‌ട്രീയം വിടാം. 
 കേസ്‌ മോദിയുടെയും അമിത്‌ ഷായുടെയും ഗൂഢാലോചനയാണ്‌. അവർ രാജ്യത്തോട്‌ മാപ്പ്‌ പറയണം. ഞാൻ പണമല്ല , എന്റെ വിശ്വാസ്യതയാണ്‌ നേടിയത്‌ – അദ്ദേഹം പറഞ്ഞു. അഴിമതിയുടെ മുഖ്യശിൽപ്പിയെന്ന്‌ തന്നെ വിശേഷിപ്പിച്ച കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെയും കെജ്‌രിവാൾ വെറുതെവിട്ടില്ല. കേസിൽ പ്രതിയാക്കപ്പെട്ട കോൺഗ്രസുകാര്‍ ജയിലിൽ പോയിട്ടില്ലെന്നും എന്നാൽ താൻ പോയെന്നും കെജ്‌രിവാൾ പറഞ്ഞു. റോബർട്ട്‌ വദ്രയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ജയിലിൽ പോകുമോയെന്നും അദ്ദേഹം ചോദിച്ചു. ഭരണം പിടിക്കാൻ വേണ്ടി മാത്രമാണ്‌ തന്റെ ഭർത്താവിനെ ജയിലടച്ചതെന്ന്‌ കെജ്‌രിവാളിന്റെ ഭാര്യ സുനിത പറഞ്ഞു. സത്യം തെളിഞ്ഞെന്ന് മനീഷ്‌ സിസോദിയ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home