ad
Deshabhimani

ബൈക്കിൽ യാത്ര ചെയ്യവേ കടുവയുടെ ആക്രമണം; അരുണാചലിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

tiger atatck arunachal
വെബ് ഡെസ്ക്

Published on Feb 03, 2026, 08:20 PM | 1 min read

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ ദിബാംഗ് വാലിയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശ് പൊലീസിലെ റേഡിയോ ഓപ്പറേറ്ററായ ഹെഡ് കോൺസ്റ്റബിൾ ചിക്സെങ് മൻപുങ് ആണ് മരിച്ചത്. തിങ്കളാഴ്ച അനിനിയിൽ നിന്ന് ബൈക്കിൽ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.


അരുണാചലിൽ കടുവയുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് അപൂർവ്വമായതിനാൽ വലിയ നടുക്കത്തിലാണ് പ്രദേശവാസികൾ. വിനോദസഞ്ചാര കേന്ദ്രമായ മയൂദിയ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഒരു പെൺകടുവയും മൂന്ന് കുഞ്ഞുങ്ങളുമാണ് ഈ പ്രദേശത്തുള്ളതെന്ന് യാത്രക്കാർ നേരത്തെ മൊഴി നൽകിയിരുന്നു.


സംഭവത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഇരുചക്രവാഹന യാത്ര അധികൃതർ നിരോധിച്ചു. കടുവകളെ ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇറ്റാനഗറിൽ നിന്നും വിവിധ കടുവ സങ്കേതങ്ങളിൽ നിന്നും വിദഗ്ധ സംഘം ഉടൻ സ്ഥലത്തെത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home