ad
Deshabhimani

സെക്യൂരിറ്റി ജീവനക്കാരന് നേരെ എയർ പിസ്റ്റൾ കാട്ടി ഭീഷണി ; യുവാവ് അറസ്റ്റില്‍

gurugram
വെബ് ഡെസ്ക്

Published on Aug 06, 2026, 06:10 PM | 1 min read

​ഗുരു​ഗ്രാം : ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് നേരെ എയർ പിസ്റ്റൾ കാട്ടി ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. ഗുരുഗ്രാമിലെ ഭോണ്ട്സി മേഖലയില്‍ ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ബെസ്റ്റ്‌ടെക് സൊസൈറ്റി സ്വദേശിയായ രമണ്‍ദീപ് ജഡജാണ് അറസ്റ്റിലായത്.


സൊസൈറ്റിയിലെ തന്റെ ഫ്ലാറ്റിൽ നിന്നും സാധനങ്ങൾ എടുക്കാനെത്തിയതായിരുന്നു രമണ്‍ദീപ്. എന്നാൽ അധികൃതരില്‍ നിന്ന് നിര്‍ദേശം ലഭിക്കാതെ അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നാലെ പ്രതി എയർ പിസ്റ്റൾ പുറത്തെടുത്ത് ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടി. കൃത്യത്തിന് ഉപയോഗിച്ച എയർ പിസ്റ്റൾ കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home