ad
Deshabhimani

അരിയല്ലൂരിൽ പാചക വാതക ലോറിയിൽ പൊട്ടിത്തെറി, ട്രക്ക് കത്തിനശിച്ചു

lpg blast
വെബ് ഡെസ്ക്

Published on Nov 11, 2025, 11:47 AM | 1 min read

ചെന്നൈ: തമിഴ്നാട്ടിൽ പാചക വാതകവുമായി പോകുകയായിരുന്ന ലോറിയിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.  തിരുച്ചിറപ്പള്ളിയിൽ നിന്ന് അരിയല്ലൂരിലേക്ക് എൽപിജി സിലിണ്ടറുകളുമായി പോയ ട്രക്കിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വരണവാസിക്ക് സമീപം എത്തിയപ്പോൾ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് തീപിടുത്തത്തിന് കാരണമായതായി പൊലീസ് അറിയിച്ചു.


നിരവധി സിലിണ്ടറുകൾ കൂട്ടമായി പൊട്ടിത്തെറിച്ചത് അടുത്തുള്ള ഗ്രാമത്തിൽ പരിഭ്രാന്തി പരത്തി. ഏകദേശം 2 കിലോമീറ്റർ ചുറ്റളവിൽ സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. ഇത് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പരിക്കേറ്റ ഡ്രൈവർ കനകരാജ് (35) നെ അരിയല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കയാണ്.


അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഒരു വളവ് മറികടക്കുന്നതിനിടെ ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ട്രക്ക് മറിഞ്ഞ് റോഡിനടുത്തുള്ള ഒരു അഴുക്കുചാലിലേക്ക് വീണു കിടക്കുന്ന നിലയിലാണ്. ഡ്രൈവർ കനകരാജ് ചാടിയിറങ്ങിയെങ്കിലും പരിക്കേറ്റു. സ്ഫോടനത്തെ തുടർന്ന് ട്രക്ക് പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.


തഞ്ചാവൂർ, തിരുച്ചി, തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നും അരിയല്ലൂരിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും തിരിച്ചുവിട്ടിരിക്കയാണ്. അരിയല്ലൂർ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home