print edition നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കി അണ്ണാമലൈ

കോയമ്പത്തൂര്‍
നേതൃത്വവുമായി കടുത്ത ഭിന്നതയിൽ ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. പുതിയ പാര്‍ടി രൂപീകരിക്കുമെന്ന വാര്‍ത്തകളെ തള്ളിയെങ്കിലും നേതൃത്വവുമായുള്ള അതൃപ്തി അണ്ണാമലൈ മറച്ചുവച്ചില്ല. തോക്കിൻമുനയിൽ നിര്‍ത്തി ഒരാളെയും പാര്‍ടിയിൽ നിലനിര്‍ത്താനാകില്ലെന്ന് അണ്ണാമലൈ കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
"സമയം വരുമ്പോള്‍ പറയാനുള്ള കാര്യം പറയും. രാഷ്‌ട്രീയം സ്വയംസന്നദ്ധമായി ചെയ്യുന്ന ഒന്നാണ്. എനിക്കെങ്ങനെ പുതിയ പാര്‍ടി തുടങ്ങാനാകും. എന്റെ പരിമിതികള്‍ എനിക്കറിയാം. ഇഷ്‌ടമാണെങ്കില്‍ ഞാൻ തുടരും. ഇല്ലെങ്കിൽ പുറത്തുപോകും. കൃഷി ചെയ്യും.' –അണ്ണാമലൈ പറഞ്ഞു.
ഐപിഎസ്സുകാരനായ അണ്ണാമലൈ ജോലി രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.










0 comments