കാനഡ വിദേശമന്ത്രി അനിത ആനന്ദ് ഇന്ത്യയിൽ

ന്യൂഡൽഹി
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വഷളായ ഇന്ത്യ– കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ വിദേശകാര്യമന്ത്രി അനിത ആനന്ദ് ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ എന്നിവരുമായി അവർ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യൻ വംശജയായ അനിത ചുമതലയേറ്റശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അനിത ആനന്ദിന്റെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ചലനാത്മകമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.










0 comments