ad
Deshabhimani

print edition അനിൽ അംബാനിയുടെ അറസ്റ്റ്; കേന്ദ്രഏജൻസികൾ തീരുമാനിക്കട്ടെയെന്ന്‌ സുപ്രീംകോടതി

anil ambani sc
വെബ് ഡെസ്ക്

Published on May 09, 2026, 12:00 AM | 1 min read

ന്യൂഡൽഹി : നാൽപ്പതിനായിരം കോടി രൂപയുടെ വായ്‌പാ തട്ടിപ്പുകേസിൽ റിലയൻസ് കമ്യൂണിക്കേഷൻസ്‌ തലവൻ അനിൽ അംബാനിയെ അറസ്റ്റ്‌ ചെയ്യുന്നതിൽ തീരുമാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്‌ വിട്ട്‌ സുപ്രീംകോടതി. കേസിന്‌ മേൽനോട്ടം വഹിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും അറസ്റ്റ്‌ ചെയ്യാൻ ഉത്തരവിടുന്നില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.

രാജ്യചരിത്രത്തിലെ വലിയ ബാങ്ക്‌തട്ടിപ്പെന്നുകാട്ടി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഇ എ എസ്‌ ശർമ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ്‌ പരിഗണിച്ചത്‌. അന്വേഷണം ദിശ തെറ്റിയാൽ ഇടപെടാമെന്ന് കോടതി ഉറപ്പുനൽകി.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home