ad
Deshabhimani

'ഉയരമുള്ള ഒരു സ്വീഡിഷ് സുന്ദരി'; എപ്സ്റ്റീൻ ഫയൽസിൽ അനിൽ അംബാനിയും

anil ambani epstein
വെബ് ഡെസ്ക്

Published on Feb 07, 2026, 03:42 PM | 1 min read

ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകളിൽ ഇന്ത്യൻ വ്യവസായി അനിൽ അംബാനിയുടെ പേരും. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകളിലും സന്ദേശങ്ങളിലുമാണ് അംബാനിയും എപ്സ്റ്റീനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ സൂചനകളുള്ളത്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഇവർ തമ്മിൽ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായാണ് റിപ്പോർട്ട്.


ബാറുകളിലും ക്ലബ്ബുകളിലും സന്ദർശനം നടത്തുന്നതിനെക്കുറിച്ചും സ്ത്രീകൾക്ക് വേണ്ടിയുള്ള ആവശ്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഒരു സന്ദേശത്തിൽ "ആരെയാണ് നിർദ്ദേശിക്കുന്നത്" എന്ന അംബാനിയുടെ ചോദ്യത്തിന്, "ഉയരമുള്ള ഒരു സ്വീഡിഷ് സുന്ദരി" എന്ന് എപ്സ്റ്റീൻ മറുപടി നൽകുന്നതും അത് ഉടൻ തന്നെ ഏർപ്പാടാക്കാൻ അംബാനി ആവശ്യപ്പെടുന്നതും രേഖകളിലുള്ളതായാണ് റിപ്പോർട്ടുകൾ. പാരീസിലും ന്യൂയോർക്കിലും വെച്ച് കൂടിക്കാഴ്ചകൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കടത്തുകയും ലൈം​ഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയായ എപ്സ്റ്റീൻ 2019-ൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ പ്രമുഖരായ രാഷ്ട്രീയക്കാരും വ്യവസായികളുമായുള്ള എപ്സ്റ്റീന്റെ ബന്ധം നേരത്തെ തന്നെ വലിയ ചർച്ചയായിരുന്നു. അംബാനി കുടുംബത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ എപ്സ്റ്റീൻ ഓർഡർ ചെയ്തിരുന്നതായും ഹോളിവുഡ് നടിമാരെക്കുറിച്ചും മറ്റും ഇവർ സംസാരിച്ചിരുന്നതായും പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ അനിൽ അംബാനിയുടെ വക്താക്കൾ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home