print edition അനിൽ അംബാനിയുടെ വീട് കണ്ടുകെട്ടി

മുംബൈ
റിലയൻസ് ഗ്രൂപ്പ് ചെയര്‍മാൻ അനിൽ അംബാനിയുടെ മുംബൈയിലെ 17നില വീട് ‘അബോഡ്’ ഇഡി കണ്ടുകെട്ടി. 3,716.83 കോടി രൂപ മൂല്യമാണ് മുംബൈയിലെ പാലി ഹിൽ മേഖലയിലുള്ള ആത്യാഡംബര വസതിക്ക് കണക്കാക്കുന്നത്.
റിലയൻസ് കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ചോദ്യം ചെയ്യലിനായി അനിൽ അംബാനിയെ ഇഡി വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അംബാനിയെ ചോദ്യംചെയ്‍തിരുന്നു. ഭാര്യ ടീന അംബാനിക്കും ഇഡി സമൻസ് അയച്ചിരുന്നു.










0 comments