ad
Deshabhimani

യുവ നടനെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്; മുഖം പാറക്കല്ല് കൊണ്ട് അടിച്ച് വികൃതമാക്കി

killed.
വെബ് ഡെസ്ക്

Published on Oct 09, 2025, 08:40 AM | 1 min read

നാഗ്പൂർ: യുവനടൻ ബാബു രവി സിങ് ഛേത്രിയെ സൃഹുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രിയാൻഷു എന്ന പേരിൽ അറിയപ്പെടുന്ന ബാബു രവിയെ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെയാണ് സുഹൃത്ത് ധ്രുവ് ലാൽ ബഹദൂർ സഹു കൊലപ്പെടുത്തിയത്.


21 വയസുകാരൻ താരം അമിതാഭ് ബച്ചനൊപ്പം 'ജുന്ദ്' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അവിടെ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ ബാബുവും ധ്രുവുമായി തർക്കമുണ്ടായതായിരുന്നു തുടക്കം. ശേഷം ബാബു രവി ഉറങ്ങിയപ്പോഴാണ് സംഭവം. ബാബു രവി എന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചാണ് കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് വിവരം. പിന്നീടാണ് മുഖം പാറക്കല്ല് കൊണ്ട് അടിച്ച് വികൃതമാക്കിയത്. ജരിപട്ക പൊലീസ് ധ്രുവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home