ad
Deshabhimani

ആംബുലന്‍സ് കിട്ടിയില്ല: ബിഹാറിൽ മകന്റെ മൃതദേഹം ചുമലിലേറ്റി അച്ഛന്‍

death student
വെബ് ഡെസ്ക്

Published on Apr 20, 2025, 07:57 AM | 1 min read

സമസ്തിപുര്‍ : ആംബുലന്‍സ് കിട്ടാതെ അഞ്ചു വയസുകാരന്‍ മകന്റെ മൃതദേഹം ചുമലിലേറ്റി കൊണ്ടുപോയി അച്ഛന്‍. നിലവിളിച്ചുകൊണ്ട് മകന്റെ മൃതദേഹവുമായി ആശുപത്രിവിടുന്ന തൊഴിലാളിയായ അച്ഛന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ബിഹാറിലെ സമസ്തിപുരിൽ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. അഞ്ചുവയസുകാരൻ കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന പരാതിയുമുണ്ട്. കുഞ്ഞിനെ ചുമലിലേറ്റി അച്ഛന്‍ പുറത്തേക്കിറങ്ങി ഒരു ബൈക്കിൽ കയറുന്ന വീഡിയോ ആണ് പുറത്തുവന്നത്. നഴ്സുമാരും സുരക്ഷാജീവനക്കാരടക്കമുള്ളവരും നോക്കിനിൽക്കുന്നതും കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home