print edition അംബേദ്കറുടെ ആശയങ്ങളും ചെങ്കൊടി പ്രസ്ഥാനവും ഒന്നിച്ച് നീങ്ങണം: എം എ ബേബി

അംബേദ്കർ ജയന്തി ദിനത്തിൽ ന്യൂഡൽഹി റാഫി മാർഗിൽ സംഘടിപ്പിച്ച ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അംബേദ്കറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അഭിവാദ്യം ചെയ്യുന്നു
ന്യൂഡൽഹി: സാമൂഹിക നീതിക്കുവേണ്ടി പോരാടിയ വ്യക്തിത്വമാണ് ബി ആർ അംബേദ്‌കറെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മനുവാദികളുടെ ആശയങ്ങൾക്കെതിരെ അംബേദ്ക്കറുടെ ആശയങ്ങളും ചെങ്കൊടി പ്രസ്ഥാനങ്ങളും ഒന്നിച്ചു മുന്നോട്ട് പോകണം. ഭരണഘടനയെ അട്ടിമറിക്കാൻ ബിജെപി സർകാർ ശ്രമിക്കുന്ന ഘട്ടത്തിൽ അംബേദ്കർ ജയന്തി ആഘോഷത്തിന് വലിയ പ്രാധാന്യമുണ്ട്. ദളിത് ശോഷൺ മുക്തി മഞ്ച് ഡൽഹിയിൽ സംഘടിപ്പിച്ച അംബേദ്‌കർ ജയന്തി ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം അരുൺ കുമാർ, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന തുടങ്ങിയവരും പങ്കെടുത്തു.










0 comments