ad
Deshabhimani

നഷ്ടമായത് 120 കോടിയുടെ കരാറോ? 'ജനനായകന്‍റെ' ഒടിടി കരാറില്‍ നിന്ന് ആമസോണ്‍ പിന്‍മാറിയതായി സൂചന

jananayakan

'ജനനായകന്‍'

വെബ് ഡെസ്ക്

Published on Mar 12, 2026, 05:35 PM | 1 min read

തിരുവനന്തപുരം: വിജയ് ചിത്രം 'ജനനായകന്' വീണ്ടും തിരിച്ചടി. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ്ങ് കരാറില്‍ നിന്ന് ആമസോണ്‍ പ്രൈം വീഡിയോസ് പിന്‍മാറിയതായി സൂചന.120 കോടിയുടെ കരാറില്‍ നിന്നാണ് ആമസോണ്‍ പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രതിസന്ധികള്‍ കാരണം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായതാണ് തീരുമാനത്തിന് കാരണം.
ഈ വര്‍ഷം പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് ജനനായകന്‍. നിലവില്‍ ചിത്രം സെന്‍സര്‍ ബോര്‍ഡ് റിവൈസിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 9 ന് കമ്മിറ്റി സിനിമ കണ്ടശേഷം, വിലയിരുത്തല്‍ അറിയിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കമ്മിറ്റിയിലെ ഒരംഗത്തിന് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് സ്ക്രീനിങ്ങ് റദ്ദാക്കുകയായിരുന്നു. സ്ക്രീനിങ്ങ് മുടങ്ങിയതോടെ സിനിമയുടെ റിലീസ് ഇനിയും നീളാനാണ് സാധ്യത.
കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഒരു മാസം മുന്‍പ് സെന്‍സര്‍ ബോര്‍ഡിനെതിരായ ഹര്‍ജി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ചിത്രം റിവൈസിങ്ങ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. നിയമപോരാട്ടം തുടര്‍ന്നാല്‍ ഇനിയും ചിത്രത്തിന്‍റെ റിലീസ് നീളുമെന്നതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home