print edition അവിമുക്തേശ്വരാനന്ദയ്‌ക്ക് മുൻകൂർ ജാമ്യം

ന്യൂഡൽഹി: മുഖ്യമന്ത്രി ആദിത്യനാഥുമായി ഏറ്റുമുട്ടിയ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ യുപി പൊലീസ് എടുത്ത പോക്‌സോ കേസിൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ അവിമുക്തേശ്വരാനന്ദ് പീഡിപ്പിച്ചെന്ന പരാതിയിൽ ജസ്‌റ്റിസ് ജിതേന്ദ്ര കുമാർ സിൻഹ സംശയം പ്രകടിപ്പിച്ചു. രക്ഷിതാക്കളോട് പറയാത്ത വിവരങ്ങൾ പരാതി നൽകിയ ശങ്കുരി പീഠത്തിലെ അശുതോഷ് മഹാരാജിനോട് കുട്ടികൾ വിശദീകരിച്ചത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.
പോക്‌സോ കേസിൽ നിർബന്ധമായും നടത്തേണ്ട മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മുൻകൂർ ജാമ്യം നൽകി. യുപി സർക്കാരിനെയും ബിജെപിയെയും ശക്തമായി വിമർശിക്കുന്ന ജ്യോതിഷ് പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദയുടെ അറസ്‌റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു.









0 comments