ad
Deshabhimani

ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കം

befi

ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ 27-ാമത് അഖിലേന്ത്യാ സമ്മേളനം ഭുവനേശ്വറിൽ പ്രൊഫ.പ്രഭാത് പട്നായിക് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 28, 2025, 08:19 PM | 1 min read

ഭുവനേശ്വർ: ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ 27-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ.പ്രഭാത് പട്നായിക് സമ്മേളനം ഉദ്ഘാടനംചെയ്തു. ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപപരിധി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വാശ്രയ സാമ്പത്തിക വികസനത്തെ തകിടം മറിക്കുമെന്നും ഊഹക്കച്ചവടത്തിൽ അധിഷ്ഠിതമായ വിദേശ മൂലധനം രാജ്യത്തിന്റെ വികസനത്തിൽ ഒരുപങ്കും വഹിക്കുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.


യോഗത്തിൽ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ട്‌ വി രമേഷ് അധ്യക്ഷനായി. ദേബാഷിഷ് ചൗധരി (ബെഫി), എസ് പി യാദവ് (കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ്), എ. ശ്രീകുമാർ (ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ്‌ ടീച്ചേർസ്), എം.കുഞ്ഞികൃഷ്ണൻ (എഐഐപിഎ), ബിപിഎസ് ചൗഹാൻ (എഫ്ഒഎൽഒഎ) എന്നിവർ സംസാരിച്ചു.


പ്രമുഖ പത്ര പ്രവർത്തകനും സ്വാഗതസംഘം ചെയർമാനുമായ രാജേഷ് മൊഹപത്ര സ്വാഗതവും എഐഐഇഎ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ഭുവനേശ്വർ നഗരത്തിൽ ആയിരക്കണക്കിന് ഇൻഷുറൻസ് ജീവനക്കാർ പങ്കെടുത്ത പ്രകടനവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home