print edition നേഹക്കെതിരായ മഷിയാക്രമണം; കുറ്റക്കാരെ ശിക്ഷിക്കണം: മഹിളാ അസോസിയേഷൻ

ന്യൂഡൽഹി: ഐസ അഖിലേന്ത്യാ പ്രസിഡന്റ് നേഹാ ബോറയ്‌ക്കുനേരെ റാഞ്ചിയിൽ മഷിയാക്രമണം നടത്തിയവർക്കെതിരെ നിയമ നടപടി ഉറപ്പാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. ആർഎസ്‌എസുകാരാണ് നേഹയ്‌ക്കുനേരെ മഷിയൊഴിച്ചത് എന്നാണ് റിപ്പോർട്ട്. സ്‌ത്രീകൾ വീട്ടിൽ ഒതുങ്ങിക്കൂടേണ്ടവരാണെന്നാണ് ആർഎസ്‌എസ് നിലപാട്.
പ്രതിഷേധക്കാരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നത് ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും വിരുദ്ധമായ നടപടിയാണ്.
വിദ്യാർഥികളെ ആശയപരമായായി നേരിടാൻ കഴിവില്ലാത്തതിനാലാണ് ആർഎസ്‌എസ് അക്രമമാർഗം സ്വീകരിക്കുന്നതെന്നും പ്രസിഡന്റ് പി കെ ശ്രീമതിയും ജനറൽ സെക്രട്ടറി കനിനിക ഘോഷും പ്രസ്‌താവനയിൽ പറഞ്ഞു.










0 comments