മദ്യ ലഹരിയിൽ സ്വന്തം കുഞ്ഞിനെ താഴ്ച്ചയിലേക്ക് വലിച്ചെറിഞ്ഞു; കുറ്റബോധം താങ്ങാനാകാതെ യുവാവ് കൊക്കയിലേക്ക് ചാടി

ഡെറാഡൂൺ: മദ്യ ലഹരിയിൽ സ്വന്തം കുഞ്ഞിനെ താഴ്ച്ചയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്.മദ്യ ലഹരിയിൽ ഇയാൾ കുഞ്ഞിനെ കൊക്കയിലേക്ക് വലിച്ചെറിയുകയായിരുന്നു. നേപ്പാൾ സ്വദേശിയായ ലളിത് (30), ഭാര്യ കമലയും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലാണ് സംഭവം
ലളിത് മദ്യത്തിന് അടിമായിരുന്നു. അതേസമയം,കുറ്റബോധത്താൽ യുവാവും ആത്മഹത്യ ചെയ്തു. 3 മാസം മാത്രം പ്രായമായ കുഞ്ഞും 30 വയസുകാരനായ അച്ഛനുമാണ് മരിച്ചത്. നേപ്പാൾ സ്വദേശിയായ ലളിത് ഭാര്യ കമലയുമായി ഉണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച്ചയാണ് സംഭവം.
വൈകുന്നേരം വഴക്കുണ്ടായ ശേഷം തന്റെ കുഞ്ഞിനെയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു കമല. എന്നാൽ അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത് ലളിത് ഓടുകയായിരുന്നു.ഇതിന് ശേഷം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, കുഞ്ഞിനായി ഒരുപാട് നേരം തെരച്ചിൽ നടത്തി. എന്നാൽ ഫലമുണ്ടായില്ല. ഇതിനെത്തുടർന്നുണ്ടായ നിരാശയിൽ ബോധം തെളിഞ്ഞതോടെ ലളിത് കൊക്കയിലേക്ക് ചാടി.









0 comments